പരമ്പര ജയം ലക്ഷ്യമിട്ട് ഇന്ത്യ ; ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു

ഇന്‍ഡോര്‍ : ഇന്‍ഡോര്‍ ഏകദിനത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു.

42 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്.

44 പന്തില്‍ ഒരു സിക്‌സും നാലു ഫോറുകളും ഉള്‍പ്പെടുന്നതായിരുന്നു വാര്‍ണറുടെ ഇന്നിങ്‌സ്.

റണ്ണൊഴുകുന്ന ഇന്‍ഡോറിലെ പിച്ചില്‍ രണ്ടു മാറ്റങ്ങളുമായാണ് ഓസീസ് ബാറ്റിങ്ങിന് ഇറങ്ങിയത്. കാര്‍ട്ട്‌റൈറ്റിനും മാത്യു വെയ്ഡിനുംം പകരം ആരോണ്‍ ഫിഞ്ച്, ഹാന്‍ഡ്‌സ്‌കോംപ് എന്നിവരാണ് ടീമില്‍ ഇടംപിടിച്ചത്.

ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ ഇന്നും ജയം തുടര്‍ന്നാല്‍ അഞ്ച് മല്‍സരങ്ങളുടെ പരമ്പര സ്വന്തമാകും.

പരമ്പരയിലാദ്യമായി മുന്നൂറിന് മേലെ റണ്‍ കയറുമെന്ന് ക്യൂറേറ്റര്‍ ഉറപ്പിച്ച് പറയുന്നു.

ആദ്യ രണ്ടു മത്സരവും പരാജയപ്പെട്ട ഓസ്‌ട്രേലിയ വിജയ ലക്ഷ്യം മാത്രം മുന്നില്‍ കണ്ടാവും ഇന്ന് കളിക്കുക.

Top