ചൈനയിൽ വെള്ളപ്പൊക്കത്തിൽ 18 പേർ കൊല്ലപ്പെട്ടു നിരവധി പേരെ കാണാതായി

CHINA

ബെയ്‌ജിങ്‌: ചൈനയിൽ ജിലിൻ പ്രവിശ്യയിലെ മധ്യ കിഴക്കൻ മേഖലകളിൽ കനത്ത മഴയും വെള്ളപ്പൊക്കവും.18 പേരാണ് വെള്ളപ്പൊക്കത്തെ തുടർന്ന് മരിച്ചത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി കനത്ത മഴയാണ് ജിലിൻ പ്രവിശ്യയിൽ അനുഭവപ്പെട്ടത്. നിരവധി പേരെ കാണാതായ സാഹചര്യത്തിൽ 10,000 ലധികം ആളുകളെ സുരക്ഷിത മേഖലയിലേക്ക് മാറ്റിപ്പാർപ്പിച്ചു.

പ്രവിശ്യയിൽ വലിയ നാശനഷ്ടങ്ങളാണ് വെള്ളപ്പൊക്കംമൂലം ഉണ്ടായത്.

സുരക്ഷാ പ്രവർത്തകർ പ്രവിശ്യയിലെ ഗതാഗതം പുനഃസ്ഥാപിക്കാനും അധിക സുരക്ഷാ ഒരുക്കാനും ശ്രമിക്കുകയാണെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.Related posts

Back to top