നിങ്ങളുടെ സ്‌നേഹവും പിന്തുണയും വിലമതിക്കുന്നു, ആരാധകരോട് മാപ്പ് പറഞ്ഞ് മോഹന്‍ലാല്‍

ന്റെ പ്രതിമാസ ബ്ലോഗ് ഇത്തവണയും എഴുതാന്‍ സാധിക്കാത്തതില്‍ ആരാധകരോട് മാപ്പ് പറഞ്ഞ് നടന്‍ മോഹന്‍ലാല്‍.

എല്ലാ മാസവും 21 ആം തീയതിയിലാണ് ലാലിന്റെ ബ്ലോഗ് വരാറുള്ളത്. കഴിഞ്ഞ രണ്ട് മാസമായി മോഹന്‍ലാല്‍ ബ്ലോഗ് എഴുതുന്നില്ല. ഷൂട്ടിംഗ് തിരക്കുകളും മറ്റുമാണ് അതിന് കാരണമായി പറഞ്ഞത്.

ഇത്തവണയും തനിക്ക് ബ്ലോഗ് എഴുതാന്‍ പറ്റിയില്ലെന്നും താരം തന്റെ ബ്ലോഗില്‍ കുറിച്ചു.

ബ്ലോഗിന്റെ പൂര്‍ണ്ണരൂപം

എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ,

ഷൂട്ടിംഗ് തിരക്കുകള്‍ കാരണം ഇത്തവണയും എന്റെ ചിന്തകള്‍ കുറിക്കുന്നതിന് പറ്റിയ സ്ഥലമോ സമയമോ ലഭിച്ചില്ല. നിങ്ങളുടെ സ്‌നേഹവും പിന്തുണയും ഞാന്‍ വിലമതിക്കുന്നു. ഒപ്പം ഈ അവസ്ഥ മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത മാസം എഴുതാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബ്ലോഗിലൂടെയും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയും ലാല്‍ വ്യക്തമാക്കി.

Top