പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

rape-sexual-abuse

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ പതിനഞ്ചു വയസ്സുകാരിയെ മാസങ്ങളോളം പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.

ജനുവരി മുതല്‍ നിരവധി അവസരങ്ങളില്‍ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നും പീഡനദൃശ്യങ്ങള്‍ യുവാവ് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതിനു പിന്നാലെയാണ് കൗമാരക്കാരി പരാതിയുമായി എത്തിയതെന്നും പൊലീസ് പറഞ്ഞു.

പരാതി ലഭിച്ചതിനു പിന്നാലെ ശനിയാഴ്ച വൈകിട്ടുതന്നെ ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്‌തെന്നു സര്‍ക്കിള്‍ ഓഫീസര്‍ രാജീവ് കുമാര്‍ സിംഗ് പറഞ്ഞു. പീഡനത്തിനിരയായ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി.

Top