പാക്കിസ്ഥാനില്‍ ഇരട്ട സ്‌ഫോടനം, 15 പേര്‍ കൊല്ലപ്പെട്ടു, 70 പേര്‍ക്ക് പരിക്ക്

പരാച്ചിനഗര്‍: പാക്കിസ്ഥാനിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു.

70 പേര്‍ക്കു പരിക്കേറ്റു. പരാച്ചിനാര്‍ നഗരത്തിലാണ് ഇരട്ടസ്‌ഫോടനങ്ങളുണ്ടായതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

മൂന്നു മിനിറ്റിന്റെ ഇടവേളയില്‍ വ്യാപാര കേന്ദ്രത്തിലായിരുന്നു സ്‌ഫോടനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇഫ്താറിനു വിഭവങ്ങള്‍ ഒരുക്കുന്നതിനായി ആളുകള്‍ കൂടുതലായി ഈ സമയം വ്യാപാര കേന്ദ്രത്തിലെത്തിയിരുന്നു. ഇവരാണ് ആക്രമണത്തിനിരയായത്.

വെള്ളിയാഴ്ച രാവിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചിരുന്നു. 20 പേര്‍ക്കു പരിക്കേറ്റു. ക്വറ്റയില്‍ പോലീസ് വാഹനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നു അധികൃതര്‍ അറിയിച്ചു.

2004 മുതല്‍ വിഘടനവാദികളും ഇസ്ലാമിക് ഭീകരരും തമ്മില്‍ പ്രദേശത്ത് ഏറ്റുമുട്ടലുകള്‍ പതിവായിരുന്നു. ഇതേതുടര്‍ന്നു നൂറുകണക്കിനു സൈനികരാണ് പ്രദേശത്ത് കൊല്ലപ്പെട്ടിരിക്കുന്നത്.

Top