എ.കെ.ആന്റണി ഉള്‍പ്പെടെ 15 കോണ്‍ഗ്രസ് നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ച് കേന്ദ്രം

ന്യൂഡല്‍ഹി: മുന്‍ പ്രതിരോധ മന്ത്രി എ.കെ.ആന്റണി അടക്കം നിരവധി മുതിര്‍ന്ന നേതാക്കളുടെ സുരക്ഷ വെട്ടിക്കുറയ്ക്കാന്‍ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍.

പുതിയ സുരക്ഷാ അവലോകനത്തിലാണ് 42 നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷയില്‍ കുറവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

വൈ പ്ലസ് സുരക്ഷയുണ്ടായിരുന്ന എ.കെ.ആന്റണി, അജയ് മാക്കന്‍, അര്‍ജുന്‍ മോദ്വാദിയ, ശശി തരൂര്‍, ശ്രീ പ്രകാശ് ജയ്‌സ്വാള്‍ എന്നിവരുടെ സുരക്ഷ വൈ വിഭാഗത്തിലേക്കു താഴ്ത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇവരടക്കം 15 കോണ്‍ഗ്രസ് നേതാക്കളുടെ സുരക്ഷയാണ് വെട്ടിക്കുറച്ചിരിക്കുന്നത്.

മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വൈസ് പ്രസിഡന്റ് മൗലാന സയിദ് ഖല്‍ബ് സാദിഖ് സുരക്ഷ നിരസിച്ചതിനെ തുടര്‍ന്ന് ആര്‍&എഡബ്ല്യു വിഭാഗത്തിലാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

എസ്പിജി, എന്‍എസ്ജി, ഇന്‍ഡോ ടിബറ്റന്‍ പോലീസ്, സിആര്‍പിഎഫ് എന്നിവരാണ് വിഐപികളുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെടുന്നത്. സിനിമാ-കായിക താരങ്ങളുടെ സുരക്ഷയും ഇവരുടെ ചുമതലയില്‍ വരും.

Top