ചൈനയിലെ മണ്ണിടിച്ചില്‍: 15 പേര്‍ കൊല്ലപ്പെട്ടു, 112 പേരെ കാണാതായി . . .

ബെയ്ജിംഗ്: ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലില്‍ 15 പേര്‍ കൊല്ലപ്പെട്ടു.

112 പേരെ കാണാതായി. മണ്ണിടിച്ചിലില്‍ 62 വീടുകളാണ് തകര്‍ന്നത്. രാത്രിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നു അധികൃതര്‍ അറിയിച്ചു. ഒരു മാസം പ്രായമുള്ള കുട്ടിയുള്‍പ്പെടെ മൂന്നു പേരെയാണ് ഇതുവരെ രക്ഷിക്കുവാന്‍ സാധിച്ചതെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ടിബറ്റന്‍ മലനിരകളിലാണ് അപകടം സംഭവിച്ചത്. മലയുടെ ഒരു ഭാഗം അടര്‍ന്നു വീഴുകയായിരുന്നു. സംഭവത്തില്‍ 1,600 മീറ്ററോളം റോഡ് തകര്‍ന്നു. മലയിടിഞ്ഞതിനെത്തുടര്‍ന്ന് താഴ്വാരത്തെ നദിയുടെ ഗതി രണ്ടു കിലോമീറ്ററോളം മാറിയൊഴുകുകയാണ്.

ജനുവരിയില്‍ ഹുബെയ് പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലില്‍ 12 പേരാണു മരിച്ചത്.

Top