ഡല്‍ഹിലെ ജനങ്ങള്‍ മുഖ്യമന്ത്രിയെ തള്ളി പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തു; യോഗേന്ദ്ര യാദവ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജനങ്ങള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കൈവിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുത്തെന്ന് ആംആദ്മി പാര്‍ട്ടി മുന്‍ നേതാവും സ്വരാജ് ഇന്ത്യന്‍ പാര്‍ട്ടിയുടെ സ്ഥാപകനുമായ യോഗേന്ദ്ര യാദവ്.

എഎപി സര്‍ക്കാറിനോടുള്ള ജനരോഷമാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമായതെന്നും അദ്ദേഹം പറഞ്ഞു.

കോര്‍പറേഷനുകളില്‍ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറുകയും എഎപി തിരിച്ചടി നേരിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് യോഗേന്ദ്ര യാദവിന്റെ പ്രതികരണം.

തന്റെ പാര്‍ട്ടിയായ സ്വരാജ് ഇന്ത്യ ഈ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടം പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരു ചുവടുവെപ്പ് മാത്രമാണ്. വരുന്ന തിരഞ്ഞെടുപ്പുകള്‍ക്കുള്ള അടിത്തറ ഒരുക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top