Clashes erupt between students, security forces in Srinagar as colleges re-open today

ശ്രീനഗര്‍ :ശ്രീനഗറില്‍ വിദ്യാര്‍ത്ഥികളും സുരക്ഷാസേനയും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍.

ശ്രീനഗറിലെ വളരെ തിരക്കേറിയ തെരുവായ മൗലാന ആസാദ് റോഡ് എസ് പി കോളേജ് വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചതിനെതുടര്‍ന്ന് തടയാനെത്തിയ സുരക്ഷാസേനയും വിദ്യാര്‍ത്ഥികളും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്.

കശ്മീരിലെ പുല്‍വാമ നഗരത്തിലെ കോളേജില്‍ മിന്നല്‍ പരിശോധനയ്ക്കായെത്തിയ സുരക്ഷാസേനയെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞതാണ് സംഘര്‍ഷാവസ്ഥയുടെ ആരംഭം.

ഏറ്റുമുട്ടലിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന കലാലയങ്ങള്‍ ഒരാഴ്ചയ്ക്ക് ശേഷം തുറന്ന് പ്രവര്‍ത്തിച്ച് തുടങ്ങിയപ്പോഴാണ് വീണ്ടും സംഘര്‍ഷാവസ്ഥയുണ്ടായത്. സേനയ്ക്ക് നേരെ വിദ്യാര്‍ത്ഥികള്‍ കല്ലെറിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Top