ലാല്‍ ജോസ് ചിത്രത്തില്‍ സങ്കീര്‍ണ്ണ കഥാപാത്രവുമായി അനൂപ് മേനോന്‍

anoop-menon

മോഹന്‍ലാല്‍ നായകനാകുന്ന ലാല്‍ ജോസ് ചിത്രത്തില്‍ സങ്കീര്‍ണ്ണ കഥാപാത്രവുമായി അനൂപ് മേനോന്‍ എത്തുന്നു.

അനൂപ് മേനോനെ സംസ്ഥാന ചലചിത്ര അവാര്‍ഡിന് അര്‍ഹനാക്കിയ വിക്രമാദിത്യന്‍ എന്ന ചിത്രത്തിന് ശേഷം ലാല്‍ ജോസും അനൂപ് മേനോനും ഒന്നിക്കുന്ന ചിത്രമാണിത്.

ലാല്‍ ജോസിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ നല്ല അനുഭവങ്ങളുണ്ടാകുമെന്നും അദ്ദേഹത്തിന്റെ ഒരു സാധാരണ തിരക്കഥയില്‍ നിന്നും എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കമെന്നും അനൂപ് പറയുന്നു.

ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ മോഹന്‍ലാലിനൊപ്പം സുപ്രധാനമായ കഥാപാത്രത്തെയാണ് അനൂപ് മേനോന്‍ അവതരിപ്പിക്കുന്നത്.
മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലാണ് അനൂപും മോഹന്‍ലാലും അവസാനമായി അഭിനയിച്ചത്.

കോളേജ് വൈസ് പ്രിന്‍സിപ്പലായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പ്രീയങ്ക നായര്‍, അങ്കമാലി ഡയറീസ് നായിക അന്നരാജന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്.Related posts

Back to top