lulu magamall coming soon in dubai

ദുബായ് : 23 ലക്ഷം ചതുരശ്ര അടിയില്‍ 100 കോടി ദിര്‍ഹം മുതല്‍മുടക്കില്‍ ലുലു മെഗാമാള്‍ ദുബായില്‍.

ദുബായ് സിലിക്കണ്‍ ഒയാസിസ് അതോറിറ്റി (ഡിഎസ്ഒഎ) ചെയര്‍മാനും ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം മാളിന്റെ ശിലാസ്ഥാപനം നടത്തി.

ഡിഎസ്ഒഎ വൈസ് ചെയര്‍മാനും സിഇഒയുമായ ഡോ.മുഹമ്മദ് അല്‍ സറൂനി, ലുലു ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ എം.എ.യൂസഫലി, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രാജ്യാന്തര ബ്രാന്‍ഡുകളുടെ ഉള്‍പ്പെടെ 300ലേറെ ഷോറൂമുകള്‍ ഉണ്ടാകും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഡിപാര്‍ട്‌മെന്റ് സ്‌റ്റോറുകള്‍ക്കു പുറമെയാണിത്. കുടുംബമായി എത്തുന്നവരുടെ ഉല്ലാസത്തിനായി 70,000 ചതുരശ്ര അടിയില്‍ പ്രത്യേക മേഖലയൊരുക്കും. 50ലേറെ ഭക്ഷണശാലകളും ഉല്ലാസകേന്ദ്രങ്ങളും സജ്ജമാക്കും

2020 ദുബായ് എക്‌സ്‌പോയ്ക്കു മുന്‍പായി 30 മാസംകൊണ്ട് മെഗാമാള്‍ പൂര്‍ത്തിയാക്കുമെന്ന് എം.എ.യൂസഫലി പറഞ്ഞു.

Top