delhi hc dismisses plea seeking direction centre aproach international court justice securing

court-order

ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷക്ക് വിധിച്ച മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥര്‍ കുല്‍ഭൂഷന്‍ ജാദവിനെ മോചിപ്പിക്കുന്നതിനായി അന്താരാഷ്ട്ര കോടതിയെ സമീപിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈകോടതി തള്ളി.

കൂടാതെ പാകിസ്താന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സയ്യിദ് ഹൈദര്‍ ഷായെ ഇന്ത്യ വിളിച്ചു വരുത്തി കുല്‍ഭൂഷന്‍ ജാദവിന്റെ നിരപരാധിത്വം ധരിപ്പിച്ചു. പാകിസ്താന്‍ കള്ളക്കേസ് ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കുകയും ചെയ്തു.

കുല്‍ഭൂഷന്‍ ജാദവിന് വധശിക്ഷ വിധിച്ചതില്‍ പ്രതിഷേധിച്ച് പാകിസ്താനുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു. പാകിസ്താന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി ഉദ്യേഗസ്ഥരെ സ്വീകരിക്കില്ലെന്ന് ഇന്ത്യ പാകിസ്താനെ അറിയിക്കുകയും ചെയ്തിരുന്നു.

ജമ്മു കശ്മീരിലെ ഉറി സൈനിക ക്യാമ്പിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഉഭയകക്ഷി ചര്‍ച്ച തുടങ്ങാന്‍ ഇന്ത്യ തീരുമാനിച്ചതിനിടെയാണ് കുല്‍ഭൂഷന് വധശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷമാണ് കൂല്‍ഭൂഷന്‍ ജാദവിനെ ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ അറസ്റ്റ് ചെയ്തത്.

Top