eggs and chicken stalls in closed in lucknow

vegitables

ലക്ക്‌നൗ: യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റതിനു ശേഷം ഇറച്ചി മാത്രമല്ല ചിക്കനും മത്സ്യത്തിനും എന്തിന് മുട്ട പോലും കിട്ടാത്ത സ്ഥിതിയിലേക്ക് ഉത്തര്‍പ്രദേശ് മാറുന്നു.

വ്യാപാരികള്‍ കടയടപ്പ് സമരം തുടങ്ങിയതോടെ സസ്യഭുക്കുകളാവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് നാട്ടുകാര്‍.

യോഗി മുഖ്യമന്ത്രിയായി അധികാരമേറ്റ ഉടനെ സംസ്ഥാനത്തെ അറവുശാലകള്‍ക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിച്ചാണ് വ്യാപാരികള്‍ കടയടപ്പ് സമരം തുടങ്ങിയത്. മത്സ്യമാംസങ്ങള്‍ ലഭിക്കുന്ന സംസ്ഥാനത്തെ 80 % ത്തോളം കടകള്‍ വെള്ളിയാഴ്ച്ച പൂട്ടിയതോടെ ശനിയാഴ്ച വിവിധ സംഘടനകള്‍ കടയടപ്പ് സമരം ആരംഭിച്ചു.

ഈ അവസരം മുതലെടുത്ത് കഴിഞ്ഞയാഴ്ച വരെ വിലകുറഞ്ഞ് നിന്നിരുന്ന പച്ചക്കറികള്‍ക്ക് വില കുത്തനെ കൂടാനാണ് സാധ്യത. അനിശ്ചിത കാല സമരമായതിനാല്‍ വെള്ളിയാഴ്ച്ച തന്നെ കടയിലെ സ്റ്റോക്ക് വിറ്റഴിക്കാന്‍ കടക്കാര്‍ക്ക് സംഘടന നിര്‍ദേശം നല്‍കിയിരുന്നു.

ഇറച്ചി കടയുടമകള്‍ സര്‍ക്കാരിന്റെ പുതിയ നീക്കത്തിനെതിരെ പൊതു ഇടങ്ങളില്‍ ശബ്ദിക്കാന്‍ പോലും ധൈര്യപ്പെടുന്നില്ല. ഇറച്ചിക്കട വ്യാപാരികളെ ആശ്രയിച്ച് വിപണനം നടത്തുന്ന ഹോട്ടലുകാരെയും ഒരു വലിയ വിഭാഗം ജനതയെയും സര്‍ക്കാരിന്റെ നീക്കം വലിയ തോതിലാണ് ബാധിച്ചത്.

Top