spain and italy both cruise to wins

മോണ്ടെവിഡിയോ:ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ സ്‌പെയിന്‍, ഇറ്റലി, തുര്‍ക്കി ടീമുകള്‍ക്ക് ജയം.

ഇസ്രായേലിനെ ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് സ്‌പെയിന്‍ പരാജയപ്പെടുത്തിയപ്പോള്‍ അല്‍ബേനിയ മറുപടിയില്ലാത്ത രണ്ടുഗോളിന് ഇറ്റലി പരാജയപ്പെടുത്തി. ഫിന്‍ലാന്‍ഡിനെതിരെ എതിരില്ലാത്ത രണ്ടുഗോളിനായിരുന്നു തുര്‍ക്കിയുടെ ജയം.

ഇസ്രായേലിനെതിരെ ആധികാരികമായിരുന്നു സ്‌പെയിന്റെ വിജയം. പതിമൂന്നാം മിനിറ്റില്‍ ഡേവിഡ് സില്‍വ സ്പാനിഷ് ഗോള്‍വേട്ടക്ക് തുടക്കമിട്ടു. ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമില്‍ വിട്ടോലുവിന്റെ ഗോളില്‍ സ്‌പെയിന്‍ ഗോള്‍ നേട്ടം രണ്ടാക്കി. 51 മിനിറ്റില്‍ ഡിഗോ കോസ്റ്റയും 88 മിനിറ്റില്‍ ഇസ്‌ക്കോയും സ്പാനിഷ് സ്‌ക്കോര്‍ ഉയര്‍ത്തി.

അല്‍ബേനിയക്കെതിരെ മറുപടിയില്ലാത്ത രണ്ടുഗോളിനായിരുന്നു ഇറ്റലിയുടെ ജയം. ഡാനിയല്‍ ഡി റോസിയും സിറോ ഇമോബൈലുമാണ് അസൂറികളുടെ സ്‌ക്കോറര്‍മാര്‍. ഫിന്‍ലാന്‍ഡിനെതിരെ സെന്‍ക്ക് ടോസമിന്റെ ഇരട്ടഗോളാണ് തുര്‍ക്കിക്ക് ജയമൊരുക്കിയത്.

മറ്റു മല്‍സരങ്ങളില്‍ സെര്‍ബിയ ഒന്നിനെതിരെ മൂന്ന് ഗോളിന് ജോര്‍ജിയയേയും ക്രൊയേഷ്യ എതിരില്ലാത്ത ഒരു ഗോളിന് ഉക്രൈനെയും പരാജയപ്പെടുത്തി.

Top