kanam rajendran says rice price will control

kanam

തിരുവനന്തപുരം: സംസ്ഥാനത്തെ അരിവില നിയന്ത്രിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കിലോയ്ക്ക് 25 രൂപ നിരക്കില്‍
എല്ലാ മാവേലി സ്റ്റോറുകളിലും അരിയെത്തിക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ അരിവില അമ്പത് രൂപയിലേക്ക് എത്താറായി. മട്ട അരിക്ക് 46 രൂപയും ജയ അരിക്ക് 48 രൂപയുമാണ് വില.

സംസ്ഥാനത്തെ റേഷന്‍ പ്രതിസന്ധി മൂലം പൊതുവിപണിയില്‍ ആവശ്യം വര്‍ധിച്ചതും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതുമാണ് വിലക്കയറ്റത്തിനു കാരണം. സംസ്ഥാനത്ത് അരിവില നിയന്ത്രിക്കാന്‍ സാധിക്കാത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Top