huge fire at luxury hotel in china

ബെയ്ജിങ്: ചൈനയിലെ ആഢംബര ഹോട്ടലില്‍ വന്‍ തീപിടിത്തം. മൂന്ന് പേര്‍ മരിക്കുകയും പതിനാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഹോട്ടലിനുള്ളില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം. ചൈനയിലെ നചാങ് നഗരത്തിലെ എച്ച്എന്‍എ പ്ലാറ്റിനം മിക്‌സ് ആഢംബര ഹോട്ടലിനാണ് തീപിടിച്ചത്.

ഹോട്ടല്‍ പരിസരം പുകപടലങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടേക്ക് അഗ്‌നിശമനസേന യൂണിറ്റുകളും ആംബുലന്‍സുകളുമെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

നാലുനിലയുള്ള ഹോട്ടലിന്റെ രണ്ടാം നിലയിലാണ് രാവിലെ എട്ടോടെ തീ പടര്‍ന്നത്്. ഹോട്ടലും തൊട്ടടുത്തുള്ള 24 നിലയുള്ള അപ്പാര്‍ട്ട്‌മെന്റും തമ്മില്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുള്ളത് പരിഭ്രാന്തി ഉയര്‍ത്തിയിട്ടുള്ളതായി ഔദ്യോഗിക മാധ്യമമായ സിന്‍ഹുവ റിപ്പോര്‍ട്ടു ചെയ്തു.

Top