pm note demorisation is the best descision in ; uma bharathy

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ നോട്ടു അസാധുവാക്കല്‍ രക്ത രഹിത സാമ്പത്തിക വിപ്ലവമായിരുന്നുവെന്ന കേന്ദ്ര മന്ത്രി ഉമാഭാരതി.

നോട്ട് നിരോധനം വിപ്ലവകരമായ ആശയമായിരുന്നു. മാര്‍ക്‌സും ലെനിനും ലോകത്തില്‍ വെച്ച് ഏറ്റവും വലിയ സാമ്പത്തിക വിപ്ലവങ്ങളിലൊന്നാണ് കൊണ്ടുവന്നത്. എന്നാല്‍ അവരുടെ വിപ്ലവം രക്ത രൂക്ഷിതമായിരുന്നു.

യുപിയില്‍ എല്ലാ മേഖലകളിലും സമാജ്‌വാദി പാര്‍ട്ടി പരാജയമാണ്. സംസ്ഥാനത്ത് ക്രമാസമാധാനം ഉറപ്പ് വരുത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ബുന്ദല്‍ഖണ്ഡില്‍ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം ലഭ്യമാകാത്തത് കേന്ദ്ര ഫണ്ട് സംസ്ഥാനം വിനിയോഗിക്കാത്തതിനാലാണ്.

ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ മേഖലയില്‍ വികസനം കൊണ്ടുവരും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിന്‍ എന്നിവരും മന്ത്രിയുടെ പ്രസംഗത്തില്‍ വിഷയമായി.

Top