Remonetisation nearly complete, cash withdrawal limit will go, says Shaktikanta Das

ന്യൂഡല്‍ഹി:നോട്ടു അസാധുവാക്കിയതിനുശേഷമുള്ള സാമ്പത്തിക പരിഷ്‌കരണം ഏകദേശം പൂര്‍ത്തിയായെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി ശക്തി കാന്ത് ദാസ്.

90 ദിവസം എടുക്കുന്നതിനു മുമ്പ് തന്നെ നോട്ട് അസാധുവാക്കല്‍ കൊണ്ടുണ്ടായ ബുദ്ധിമുട്ടുകള്‍ ഇല്ലാതയെന്നും സാമ്പത്തിക ഞെരുക്കം അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു.

സേവിങ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ആഴ്ച്ചയില്‍ പിന്‍വലിക്കാവുന്ന തുക 24000 ആക്കിയുള്ളതൊഴിച്ചാല്‍ മറ്റെല്ലാ നിയന്ത്രണങ്ങളും എടുത്തു മാറ്റിയെന്നും പിന്‍വലിക്കാവുന്ന തുകയിന്‍മേലുള്ള നിയന്ത്രണം കുറച്ചു കാലത്തേക്ക് മാത്രമുള്ളതാണെന്നും ശക്തി കാന്ത് ദാസ് പറഞ്ഞു.

നോട്ടു വിതരണവും നിയന്ത്രണവും റിസര്‍വ്വ് ബാങ്കിന്റെ ഉത്തരവാദിത്വമാണെന്നും അധികം താമസിയാതെ തന്നെ 24000 രൂപ പിന്‍വലിക്കുന്നതിന് കൊണ്ട് വന്ന നിയന്ത്രണം ആര്‍ ബി ഐ എടുത്തു കളയുമെന്നും അദ്ദേഹം അറിയിച്ചു.

‘വളരെ ചെറിയ ശതമാനം ആളുകള്‍ മാത്രമേ ഒരു ലക്ഷം രൂപ പിന്‍വലിക്കൂ. അതു കൊണ്ട് തന്നെ പ്രായോഗികമായി നിയന്ത്രണം ഇല്ല എന്ന് പറയാം. സാമ്പത്തിക പരിഷ്‌കരണം ഏതാണ്ട് പൂര്‍ത്തിയായി എന്ന് ഞാന്‍ പറയുന്നതിനുള്ള പ്രധാന കാരണം എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള 24000 പരിധി ഇപ്പോഴും നിലനില്‍ക്കുന്നതു കൊണ്ടാണെന്നും’ അദ്ദേഹം പറഞ്ഞു.

Top