ശ്രീലങ്കയില്‍ ബസില്‍ സ്‌ഫോടനം: കര,വ്യോമ സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്

കൊളംബോ: ശ്രീലങ്കയില്‍ ബസിലുണ്ടായ സ്‌ഫോടനത്തില്‍ 12 കര, വ്യോമ സേനാംഗങ്ങള്‍ ഉള്‍പ്പെടെ 19 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

ജാഫ്‌നയില്‍നിന്ന് സൈനിക കേന്ദ്രം സ്ഥിതിചെയ്യുന്ന ദിയതലവയിലേക്കുപോകുകയായിരുന്ന ബസാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്.

ദിയാതലവയിലെ കഹഗോളയിലായിരുന്നു സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ബസ് പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം തീവ്രവാദി ആക്രമണമാണോ എന്നകാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.

Top