18 killed 47 injured pakistan vegetable market blast

പെഷവാര്‍: പാകിസ്താനിലെ ഷിറ്റ പ്രദേശത്തെ പച്ചക്കറി മാര്‍ക്കറ്റിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 20 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു.

കുറം ജില്ലയില്‍ പനച്ചിനാര്‍ സിറ്റിയിലെ തിരക്കേറിയ പച്ചക്കറി മാര്‍ക്കറ്റിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ പച്ചക്കറി സൂക്ഷിക്കുന്ന പെട്ടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇക്രമുല്ലാഹ് ഖാന്‍ പറഞ്ഞു.

11 മൃതശരീരങ്ങളും 40ഓളം പരിക്കേറ്റവരും പനച്ചിനാര്‍ ആശുപത്രിയില്‍ എത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

പാക് സൈന്യം സംഭവസ്ഥലത്തെത്തി. സൈന്യത്തിന്റെ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അര്‍ധ സ്വയംഭരണാധികാരമുള്ള ഗോത്ര മേഖലയാണ് കുറം ജില്ല.

Top