four threee , 31 hospitalised as car knocks down pedestrians

മെല്‍ബണ്‍: മെല്‍ബണില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ മനപൂര്‍വം ഒടിച്ചുകയറ്റി ഡ്രൈവര്‍ നാല്‌ പേരെ കൊലപ്പെടുത്തി. 31 പേര്‍ക്ക് പരിക്കേറ്റു.

ഫ്‌ളിന്‍ഡേഴ്‌സ് സെന്റ് റെയില്‍വേ സ്റ്റേഷനു പുറത്ത് ഉച്ചയോടെയാണ് ദാരുണ സംഭവം നടന്നത്. എന്നാല്‍, ഇതിന് ഭീകരതയുമായി ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു.

കാറിനു പുറത്തേക്ക് തൂങ്ങിനിന്നാണ് ഡ്രൈവര്‍ നടപ്പാതയിലേക്ക് വാഹനം ഇടിച്ചുകയറ്റിയത്. നിര്‍ത്താത ഓടിച്ചുപോയ കാര്‍ പൊലീസ് പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഡ്രൈവറെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Top