modi has turned india into hiroshima nagasaki by dropping demonetisation bomb shiv sena

ന്യൂഡല്‍ഹി: നോട്ട് നിരോധന ബോംബിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ ഹിരോഷിമയും നാഗസാക്കിയുമാക്കി മാറ്റിയെന്ന് ശിവസേന.

മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലൂടെയാണ് ശിവസേന മോദിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാന്‍ നഗരങ്ങളായ ഹിരോഷിമയും നാഗസാക്കിയും അമേരിക്ക അണുബോംബിട്ട് തകര്‍ത്തതിനോടാണ് നോട്ട് അസാധുവാക്കലിനെ ശിവസേന താരതമ്യപ്പെടുത്തിരിക്കുന്നത്.

മോദി ഏകപക്ഷീയമായിട്ടാണ് തീരുമാനങ്ങളെടുക്കുന്നതെന്നും ആര്‍ക്കും ചെവികൊടുക്കാന്‍ തയാറാകാത്ത മോദി റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഉപദേശം പോലും ഇക്കാര്യത്തില്‍ ചെവിക്കൊണ്ടില്ലെന്നും മുഖപ്രസംഗംത്തില്‍ ശിവസേന പറയുന്നു.

എതിര്‍ശബ്ദയുരാതിരിക്കാന്‍ കാഴ്ചയും കേള്‍വിയുമില്ലാത്ത തത്തകളെ മന്ത്രിസഭയിലേക്ക് തിരഞ്ഞെടുത്തുപോലെയാണ് മോദി റിസര്‍വ് ബാങ്ക് ഗവര്‍ണറെ തിരഞ്ഞെടുത്തത്.

86 ശതമാനം നോട്ടുകളും പിന്‍വലിച്ച മോദിയുടെ തീരുമാനം രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ അരാജകത്വത്തിലേക്ക് തള്ളിവിട്ടുവെന്നും ശിവസേന പറയുന്നു.

നവംബര്‍ 8ന് പ്രധാനമന്ത്രി 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിച്ചതുമുതല്‍ എന്‍.ഡി.എ ഘടകകക്ഷികൂടിയായ ശിവസേന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുണ്ട്.

നോട്ട് നിരോധനം വന്നയുടനെ അതിനെ പിന്തുണച്ച എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനേയും പിന്നീട് സഹകരണ മേഖലയെ അത് ദോഷകരമായി ബാധിച്ചപ്പോള്‍ നിലപാട് മാറ്റിയതിനേയും മുഖപ്രസംഗം വിമര്‍ശിക്കുന്നു.

Top