32 killed as cargo plane crashes in Kyrgyzstan, death toll could rise – officials

ബിഷ്‌കേക്ക്: കിര്‍ഗിസ്ഥാനിലെ ബിഷ്‌കേക്കില്‍ തുര്‍ക്കി കാര്‍ഗോ വിമാനം തകര്‍ന്നു വീണു 32 പേര്‍ മരിച്ചു.നിരവധിപേര്‍ക്ക് പരിക്കേറ്റു.

മരിച്ചവരില്‍ ആറു കുട്ടികളും നാലു വിമാനത്തിലെ ജീവനക്കാരും ഉള്‍പ്പെടുന്നു.മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹോങ്കോങ്ങില്‍ നിന്ന് ഇസ്താംബുളിലേക്ക് പുറപ്പെട്ട ബോയിങ് 747 വിമാനമാണ് തലസ്ഥാനമായ ബിഷ്‌കെകിന് 25 കിലോമീറ്റര്‍ അകലെയായി തകര്‍ന്നു വീണത്.

തുര്‍ക്കിയിലെ ഇസ്താംബുളിലേക്ക് പോകുന്ന വിമാനം മാനാസ് വിമാനത്താവളത്തില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ശക്തമായ മൂടല്‍ മഞ്ഞുണ്ടായതിനാല്‍ ദൂരക്കാഴ്ച കുറവായിരുന്നു. എന്നാല്‍ അപകടത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി സുറോണ്‍ബയ് ജീന്‍ബകോവും സംഭവ സ്ഥലത്തെത്തിയിട്ടുണ്ടെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

14 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന വിമാനം മൈകാര്‍ഗോയാണ് ഇപ്പോള്‍ ഉപയോഗിച്ചിരുന്നത്. കിര്‍ഗിസ്ഥാനിലെ പ്രധാന വിമാനത്താവളമായ മാനാസ് അപകടത്തെ തുടര്‍ന്ന് അടച്ചിരിക്കുകയാണ്.

Top