india witnesses 12 lakh air pollution related deaths annually delhi most polluted city greenpeace

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വായുമലിനീകരണം മുഖേനെ വര്‍ഷം തോറും 12 ലക്ഷം പേര്‍ മരിക്കുന്നതായി ഗ്രീന്‍പീസ് റിപ്പോര്‍ട്ട്.

പുകയില ഉപയോഗത്തിലൂടെ മരിക്കുന്നവരുടെ എണ്ണത്തോളം ഈ സംഖ്യ വരുന്നുവെന്നതാണ് ഞെട്ടിക്കുന്ന വിവരം. ജിഡിപിയുടെ മൂന്നു ശതമാനം വായുമലിനീകരണത്തിലൂടെ നഷ് ടപ്പെടുന്നുവെന്നാണ് കണക്ക്.

വായുനിലവാരം പരിശോധിച്ച 168 നഗരങ്ങളില്‍ ഒരിടത്തും ലോകാരോഗ്യ സംഘടന നിഷ്‌കര്‍ക്കുന്ന വായുനിലവാരമില്ലെന്നും ഗ്രീന്‍പീസ് പറയുന്നു.

ജൈവ ഇന്ധനത്തിന്റെ ഉപയോഗമാണ് മലിനീകരണം രൂക്ഷമാക്കുന്നത്. ഡല്‍ഹിയിലാണ് വായു മലിനീകരണം ഏറ്റവും കൂടുതലായുള്ളത്. ഗാസിയാബാദ്, അലഹബാദ്, ബറേലി, ഫരീദാബാദ്, ഝാറിയ, ആള്‍വാര്‍ എന്നീ നഗരങ്ങളിലും ഉയര്‍ന്ന വായുമലിനീകരണമാണ് കണ്ടെത്തിയിരിക്കുന്നത്.

ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസിന്റെ കണക്ക് പ്രകാരം 2015 ല്‍ ദിനംപ്രതി 3283 പേരാണ് വായുമലിനീകരണം കാരണം മരിച്ചത്. മരണനിരക്കിന്റെ കാര്യത്തില്‍ ചൈനയ്ക്കും മുന്നിലെക്ക് ഇന്ത്യ പതിച്ചതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ സെപ്തംബറില്‍ ഇന്ത്യയിലെ വായുമലിനീകരണം അപകടകരമായ തോതില്‍ ഉയര്‍ന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനിച്ചുവീഴുന്ന ഓരോ എഴ് കുഞ്ഞുങ്ങളില്‍ ഒരാള്‍ വീതം ഉയര്‍ന്ന വായുമലിനീകരണമുള്ള സ്ഥലങ്ങളിലാണ് ജനിക്കുന്നത്.

Top