ഏറ്റവും വേഗതയിലുള്ള 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ജിയോയുടേത് ;ട്രായ് റിപ്പോര്‍ട്ട്

jio

രാജ്യത്ത് ഏറ്റവും വേഗതയിലുള്ള 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്ന കമ്പനി എന്ന പദവിയിലേക്ക് റിലയന്‍സ് ജിയോ എത്തിയെന്ന് ട്രായ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ എയര്‍ടെല്ലിന്റെ സ്ഥാനം മറികടന്നാണു ജിയോ ഒന്നാം സ്ഥാനത്തേക്കെത്തിയത്. ഡിസംബറിലെ ട്രായ്‌യുടെ റിപ്പോര്‍ട്ട് പ്രകാരമാണിത്.

ജിയോയില്‍ ശരാശരി 9.9 എംബിപിഎസ് വേഗത കിട്ടുന്നുണ്ടെന്നാണു ട്രായ്‌യുടെ കണക്ക്. എന്നാല്‍ എയര്‍ടെല്ലില്‍ ഇത് 8.1 എംബിപിഎസും വോഡഫോണില്‍ 7.5എംബിപിഎസും ആണ്. ഐഡിയ, റിലയന്‍സ് കമ്യൂണിക്കേഷന്‍സ് എന്നിവര്‍ യഥാക്രമം 6.8 എംബിപിഎസ്, 5.7 എംബിപിഎസ് വേഗതയില്‍ 4ജി സേവനങ്ങള്‍ നല്‍കുന്നു.

ട്രായ്‌യുടെ ഒക്ടോബറിലെ കണക്കില്‍ രാജ്യത്ത് ഏറ്റവും വേഗം കുറഞ്ഞ 4ജി സേവന ദാതാവായിരുന്നു ജിയോ.Related posts

Back to top