ഇന്ത്യയിലേക്ക് കുടിയേറിയ 114 പാക്കിസ്ഥാനികള്‍ക്ക് ഇന്ത്യന്‍ പൗരത്വം

അഹമദാബാദ്‌ : ഇന്ത്യയിലേക്ക് കുടിയേറിയ 114 പാക്കിസ്ഥാനികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി. പാക്കിസ്ഥാനിലെ ഭീകരാന്തരീക്ഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യയിലേക്ക് കുടിയേറിയവര്‍ക്കാണ് ഇന്ത്യ പൗരത്വം നല്‍കിയത്.

216 പാക്കിസ്ഥാനികള്‍ കൂടി പൗരത്വത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇവരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് അഹമദാബാദ്‌ ജില്ലാ കളക്ടറുടെ ഓഫീസ് അറിയിച്ചു.

പാക്കിസ്ഥാനില്‍ കുറ്റകൃത്യങ്ങള്‍ ഏറിയതിനെ തുടര്‍ന്നാണ് അവിടെ നിന്നും ഇന്ത്യയിലേക്ക് വന്നതെന്ന് ഇന്ത്യന്‍ പൗരത്വം ലഭിച്ചവര്‍ പറഞ്ഞു.

ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതം ഞങ്ങളെ വല്ലാതെ ആകര്‍ഷിച്ചു. ഇവിടെ എത്തിയയുടന്‍ പൗരത്വത്തിന് അപേക്ഷയും നല്‍കി എന്നും അവര്‍ അറിയിച്ചു.

1955 ലെ പൗരത്വ നിയമപ്രകാരം ജില്ലാ കളക്ടര്‍മാര്‍ക്കാണ് പൗരത്വം സംബന്ധിച്ച തീരുമാനമെടുക്കാനുളള അധികാരം

Top