Rreliance Jio Happy New Year Offer: Jio Justifies Extension of Free Calls, Data Offer to TRAI

jio

മുംബൈ: ഹാപ്പി ന്യൂ ഇയര്‍ ഓഫറില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് റിലയന്‍സ് ജിയോ.

ജിയോ ഓഫര്‍ 90 ദിവസത്തിനു ശേഷം നീട്ടിയ സാഹചര്യത്തിലാണ് ട്രായ് കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടത്. ട്രായ് മാനദണ്ഡം അനുസരിച്ച് മൂന്ന് മാസത്തില്‍ കൂടുതല്‍ സൗജന്യ ഓഫര്‍ നല്‍കാനാവില്ല.

ഡിസംബര്‍ 31 വരെയാണ് വെല്‍കം ഓഫറില്‍ റിലയന്‍സ് ജിയോ 4ജി സൗജന്യ സേവനങ്ങളായ അണ്‍ലിമിറ്റഡ് 4ജി ഡാറ്റ, കോള്‍, എസ്എംഎസ് എന്നിവയായിരുന്നു നല്‍കിയിരുന്നത്.

എന്നാല്‍ ഡിസംബറില്‍ ജിയോ ‘ഹാപ്പി ന്യൂ ഇയര്‍’ എന്ന പേരില്‍ പുതിയ സൗജന്യ ഓഫര്‍ 2017 മാര്‍ച്ച് 31 വരെ പ്രഖ്യാപിക്കുകയായിരുന്നു.

പുതിയ ഉപയോക്താക്കള്‍ക്കള്‍ക്കും നിലവിലുള്ള ഉപയോക്താക്കള്‍ക്കും പുതിയ ഓഫര്‍ ലഭ്യമാകും.

ഇതേത്തുടര്‍ന്ന്, പഴയ ഓഫറിന്റെ തുടര്‍ച്ചയാണ് ഈ ഓഫര്‍ എന്നുകാണിച്ചാണ് ട്രായ് റിലയന്‍സിനോട് വിശദീകരണം ചോദിച്ചത്.

എന്നാല്‍, ഹാപ്പി ന്യൂ ഇയര്‍ പ്ലാനില്‍ വ്യത്യാസമുണ്ടെന്നും അതിനാല്‍ ഇത് ആദ്യ ഓഫറിന്റെ തുടര്‍ച്ചയല്ലെന്നുമാണ് റിലയന്‍സ് പറയുന്നത്.

ആദ്യ ഓഫറില്‍ പരിധി തീര്‍ന്നാല്‍ റീചാര്‍ജിനുള്ള ഓപ്ഷന്‍ ഉണ്ടായിരുന്നില്ലെന്നും പുതിയ ഓഫറില്‍ റീചാര്‍ജ് ചെയ്യാനാകുമെന്നും റിലയന്‍സ് വിശദീകരിക്കുന്നു.

Top