കാസ്ഗഞ്ച് സാമുദായിക സംഘര്‍ഷത്തില്‍ 112 പേര്‍ അറസ്റ്റില്‍, ആയുധങ്ങള്‍ കണ്ടെത്തി

ലക്‌നോ: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലുണ്ടായ സാമുദായിക സംഘര്‍ഷവുമായി ബന്ധപ്പെട്ട് 112 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മേഖലയിലെ വീടുകളില്‍ നടത്തിയ തെരച്ചിലില്‍ ആയുധങ്ങള്‍ കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

ഒരാളുടെ മരണത്തിനും വ്യാപക അക്രമത്തിനും വഴിവെച്ച സംഘര്‍ഷത്തിന് ഞായറാഴ്ച അയവുവന്നിട്ടുണ്ട്. സംഘര്‍ഷം പടരാതിരിക്കാന്‍ പ്രദേശത്ത് സമൂഹമാധ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. അതേസമയം, കാസ്ഗഞ്ചിയിലെ വ്യാപാരസ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ സമാധാനയോഗത്തില്‍ തീരുമാനിച്ചു.

റിപ്പബ്ലിക് ദിനത്തിലാണ് കാസ്ഗഞ്ച് നഗരത്തില്‍ തിരംഗ ബൈക്ക് റാലി നടത്തിയതുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങളുടെ തുടക്കം. രണ്ടു സമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷം ഉടലെടുത്തതോടെ പോലീസ് പ്രദേശത്തു നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.

Top