listed international cricket centuries by david warner

david-warner

മെല്‍ബണ്‍: ഒരു വര്‍ഷത്തെ സെഞ്ച്വറികളുടെ എണ്ണത്തില്‍ ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗാംഗുലിയുടെ റെക്കോഡിനൊപ്പം. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയതോടെയാണ് വാര്‍ണര്‍ 2016 വര്‍ഷത്തിലെ ഏഴാം ഏകദിന സെഞ്ച്വറി തികച്ചത്.

2000ത്തില്‍ 32 മത്സരത്തില്‍ നിന്നാണ് ഗാംഗുലി ഏഴ് സെഞ്ച്വറി നേടിയത്. എന്നാല്‍ വെറും 23 മത്സരങ്ങളില്‍ നിന്നാണ് വാര്‍ണര്‍ ഏഴ് സെഞ്ച്വറി നേടിയത്.അതേസമയം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയിട്ടുള്ളത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 1998 ല്‍ ഒമ്പത് ഏകദിന സെഞ്ച്വറികളാണ് സച്ചിന്‍ നേടിയത്. 34 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ ഈ നേട്ടം കൈവരിച്ചത്. സച്ചിനെ മാത്രമാണ് വാര്‍ണര്‍ക്ക് ഇനി മറികടക്കാനുള്ളത്.

ഓസീസ് താരം റിക്കി പോണ്ടിങ്ങിന്റെ പേരിലുണ്ടായിരുന്ന അഞ്ച് സെഞ്ച്വറികള്‍ എന്ന റെക്കോഡാണ് വാര്‍ണര്‍ മറികടന്നത്. ന്യുസിലന്‍ഡുമായുള്ള മൂന്നാം ഏകദിനത്തില്‍ 156 റണ്‍സെടുത്ത വാര്‍ണര്‍ റണ്‍ഔട്ടാവുകയായിരുന്നു. വാര്‍ണറിന്റെ സെഞ്ച്വറിയുടെ മികവില്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ 264 റണ്‍സ് നേടി.

Top