മ​ധ്യ​പ്ര​ദേ​ശി‌​ൽ ട്രാ​ക്ട​ർ ട്രോ​ളി അപകടത്തിൽ പെട്ട് 11 പേ​ർ മ​രി​ച്ചു

-accident

ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി‌​ൽ ട്രാ​ക്ട​ർ ട്രോ​ളി മ​റി​ഞ്ഞ് ആ​റു സ്ത്രീ​ക​ളും നാ​ല് കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ 11 പേ​ർ മ​രി​ച്ചു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മാ​ൽ​വ​യി​ലെ നി​മ​ച്ചി​ലാ​യി​രു​ന്നു സം​ഭ​വം. രാ​ജ​സ്ഥാ​നി​ലെ സാ​ൻ​വ​രി​യ സേ​ത് ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി സ്വ​ദേ​ശ​മാ​യ മാ​ൻ​സു​വാ​റി​ലെ ഖ​ണ്ഡാ​രി​യ കാ​ച്ചി​റ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഗാ​ൻ​സു​വ ന​യ​ഗാ​വി​ലു​ള്ള നാ​ൽ​ക്ക​വ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ട്രാ​ക്ട​ർ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.

ട്രാ​ക്ട​റി​ൽ 35 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 11 പേ​രും സം​ഭ​വ​സ്ഥ​ല​ത്തു മ​രി​ച്ചു. ഇ​വ​ർ​ക്ക് ത​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ 22 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ മൂ​ന്നു പേ​രു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്.

Top