Papers Thrown At Lok Sabha Speaker Sumitra Mahajan By Samajwadi Lawmaker Akshay Yadav

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ചര്‍ച്ചയ്ക്കിടെ സ്പീക്കര്‍ സുമിത്ര മഹാജനു നേരേ സമാജ്‌വാദി പാര്‍ട്ടി എംപി അക്ഷയ് യാദവ് കടലാസ് കീറി എറിഞ്ഞു.

നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് നടന്ന ബഹളത്തിനിടെയാണ് അക്ഷയ് യാദവ് കയ്യിലിരുന്ന കടലാസുകള്‍ വലിച്ചുകീറി എറിഞ്ഞത്.

നോട്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ പ്രതിഷേധിച്ചപ്പോള്‍ തിരികെ സീറ്റില്‍ ചെന്നിരിക്കുവാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടപ്പോള്‍ അക്ഷയ് യാദവ് കയ്യിലിരുന്ന കടലാസ് കീറി എറിയുകയായിരുന്നു.

ഇത്തരത്തിലുള്ള പെരുമാറ്റങ്ങള്‍ സഭയുടെ അന്തസ്സിന് ചേര്‍ന്നതല്ലെന്നു സ്പീക്കര്‍ പറഞ്ഞു. ഭാവിയില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യരുതെന്ന് സ്പീക്കര്‍ യാദവിന് താക്കീത് നല്‍കി.

Top