After terror attack in Quetta, minister Venkaiah Naidu says ‘hope Pakistan is sorry now’

ന്യൂഡല്‍ഹി: ക്വറ്റയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു .ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചാല്‍ ഒരുകാലത്ത് അതിന്റെ ഇരകളായി മാറുമെന്ന് പാകിസ്താനെ ഓര്‍മിപ്പിച്ചു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് ദേശീയനയമായി സ്വീകരിക്കുന്നത് ആത്മഹത്യാപരമാണെന്നും അദ്ദേഹം പറഞ്ഞു.

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതില്‍ അവര്‍ ഖേദിക്കുന്നുണ്ടാകും. പാകിസ്താനിലെ എല്ലാ ഭീകരപരിശീലന കേന്ദ്രങ്ങളും വേരോടെ ഇല്ലാതാക്കുകയും മുംബൈ ആക്രമണത്തിനു പിന്നിലെ ഭീകരന്മാരെ അവര്‍ വിട്ടുനല്‍കുമെന്നുമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.’എല്ലാ അയല്‍ക്കാരുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്.’ വെങ്കയ്യ നായിഡു വ്യക്തമാക്കി.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ദേശീയ നയം പാകിസ്താന്‍ മാറ്റണം. എങ്കില്‍ മാത്രമേ നല്ല ബന്ധങ്ങള്‍ സാധ്യമാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top