hamilton wins us grand pie

ഓസ്റ്റിന്‍: മെഴ്‌സിഡീസ് താരം ലൂയിസ് ഹാമില്‍ട്ടന്‍ ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ കിരീടപ്പോരാട്ടത്തിലേക്കു തിരിച്ചെത്തി. ഹാമില്‍ട്ടിന്റെ കരിയറിലെ അന്‍പതാം വിജയമാണിത്.

സഹതാരവും സീസണിലെ പ്രധാന എതിരാളിയുമായ നിക്കോ റോസ്ബര്‍ഗിനെ പിന്തള്ളി യുഎസ് ഗ്രാന്‍പ്രിയില്‍ ഹാമില്‍ട്ടന്‍ ഒന്നാമതെത്തി. സീസണില്‍ മൂന്നു മല്‍സരങ്ങള്‍ ശേഷിക്കെ 26 പോയിന്റ് മുന്നിലാണു റോസ്ബര്‍ഗ്.

മൂന്നു ജയത്തില്‍ കുറഞ്ഞൊന്നും ഹാമില്‍ട്ടനെ തുടര്‍ച്ചയായ മൂന്നാം കിരീടത്തിലെത്തിക്കില്ല. റോസ്ബര്‍ഗിനാകട്ടെ മൂന്നു മല്‍സരത്തിലും ഹാമില്‍ട്ടനു പിന്നില്‍ രണ്ടാം സ്ഥാനക്കാരനായാലും കിരീടം ചൂടാം.

30ന് നടക്കുന്ന മെക്‌സിക്കന്‍ ഗ്രാന്‍പ്രിയാണ് അടുത്തത്. ഓസ്റ്റിനില്‍ റെഡ് ബുള്ളിന്റെ ഡാനിയല്‍ റിക്കാര്‍ഡോ മൂന്നാമതെത്തിയപ്പോള്‍ മുന്‍ ചാംപ്യന്മാരായ സെബാസ്റ്റ്യന്‍ വെറ്റലും (ഫെറാറി) ഫെര്‍ണാണ്ടോ അലൊന്‍സോയും(മക്‌ലാരന്‍ ) നാലും അഞ്ചും സ്ഥാനത്തെത്തി.

Top