ജര്‍മ്മനിയില്‍ ബസ്സ് യാത്രക്കാരെ കുത്തിപരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍

ജര്‍മനി : ജര്‍മ്മനിയില്‍ ബസ്സ് യാത്രക്കാരെ കുത്തിപരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. നോര്‍ത്തേണ്‍ ജര്‍മ്മനിയിലാണ് സംഭവം നടന്നത്. 10 പേരെയാണ് യുവാവ് കുത്തിപരിക്കേല്‍പ്പിച്ചത്. മൂന്ന് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജനങ്ങളെ കുത്തിപരിക്കേല്‍പ്പിക്കാനുള്ള കാരണം ഇതു വരെ വ്യക്തമായിട്ടില്ല. ബാഗുമായി കയറിയ യുവാവില്‍ നിന്ന് സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായിട്ടില്ല.

jermany-2

ബസ്സില്‍ കയറിയ യുവാവ് പ്രകോപനങ്ങളൊന്നുമില്ലാതെ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇറാനില്‍ ജനിച്ച യുവാവ് ജര്‍മ്മന്‍ പൗരനാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. യുവാവിന് രാഷ്ട്രീയ, തീവ്രവാദ ബന്ധമുള്ളതല്ലെന്നും,കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Top