മികച്ച പ്രകടനം കാഴ്ച വച്ച് 1.0 ലിറ്റര്‍ റെഡിഗോ വിപണിയില്‍

ഡാറ്റ്‌സന്റെ 800 സി.സി. എന്‍ജിന്‍ ശേഷിയുള്ള റെഡിഗോ വിപണിയില്‍ മികച്ച മുന്നേറ്റം നടത്തിയിരുന്നു.

റെഡിഗോ ഒരു ലിറ്ററിന്റെ (999 സി.സി.) എന്‍ജിന്‍ പതിപ്പുകൂടി വിപണിയിലെത്തിയിരിക്കുകയാണ് .

800 സി.സി. പതിപ്പിനെ അപേക്ഷിച്ച് പുറംകാഴ്ചയില്‍ വലിയ മാറ്റങ്ങളൊന്നും തന്നെയില്ല. എന്നാല്‍ പിറകുവശത്ത് ഒരു ലിറ്റര്‍ എന്‍ജിനാണെന്ന് സൂചിപ്പിക്കുന്ന ‘1.0’ മുദ്രയുണ്ട്.

ഒരു ലിറ്റര്‍ എന്‍ജിന്‍ തന്നെയാണ് പുതിയ റെഡിഗോയെ സമ്പന്നമാക്കുന്നത്.

മികച്ച എന്‍ജിന്‍ പ്രകടനം സാധ്യമാകുന്ന കാറിലെ ഇന്റലിജന്റ് സ്പാര്‍ക്ക് ഓട്ടോമേറ്റഡ് ടെക്‌നോളജി (ഐസാറ്റ്) പവര്‍ട്രെയിന്‍ റെനോ ക്വിഡിന്റേതിന് സമാനമാണ്.

സെന്‍ട്രല്‍ ലോക്കിങ്, റിമോട്ട് കീലെസ് എന്‍ട്രി എന്നിവയാണ് റെഡിഗോ 1.0 ലിറ്ററിന്റെ മറ്റു പ്രത്യേകതകള്‍. 800 സി.സി. മോഡലിനെ അപേക്ഷിച്ച്‌ മികച്ചതാണ് 1.0 റെഡിഗോയുടെ ഇന്റീരിയര്‍. കറുത്ത നിറമാണ് ഉള്‍വശത്ത്.

ഇന്ധനക്ഷമതയിലും റെഡിഗോ 1.0 ലിറ്റര്‍ പിന്നിലല്ല. ലിറ്ററിന് 22.5 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

3.57 ലക്ഷം രൂപയാണ് കാറിന്റെ ഷോറൂം വില.

Top