സ്‌നാപ്ചാറ്റില്‍ യാഹൂ നിക്ഷേപത്തിനൊരുങ്ങുന്നു

മൊബൈല്‍ ആപ്‌ളിക്കേഷനായ സ്‌നാപ്ചാറ്റില്‍ യാഹൂ നിക്ഷേപത്തിനൊരുങ്ങുന്നു. യാഹൂ 20 മില്യണ്‍ ഡോളര്‍ സ്‌നാപ്ചാറ്റില്‍ നിക്ഷേപിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കമ്പനിയുടെ ആകെ മൂല്യം 10 ബില്യന്‍ ഡോളറായി (60,000 കോടി രൂപ) ഉയരും.

സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഏതാനും വിദ്യാര്‍ത്ഥികള്‍ 2011ല്‍ വികസിപ്പിച്ചെടുത്ത സ്‌നാപ്ചാറ്റ് ഏറ്റെടുക്കാന്‍ ഫേസ്ബുക്ക് ശ്രമിച്ചിരുന്നു. 3 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്ത ഫേസ്ബുക്കിന്റെ ശ്രമം സ്‌നാപ്ചാറ്റ് നിരാകരിച്ചിരുന്നു.

സൈബര്‍ലോകത്ത് പല ദൃശ്യങ്ങളും വിഡിയോകളും ദുരുപയോഗം ചെയ്യപ്പെടുന്നതിന് നിലവിലെ സാഹചര്യത്തില്‍ സാധ്യതകള്‍ ഏറെയാണ്. എന്നാല്‍ ഈ സാധ്യതക്ക് അന്ത്യം കുറിക്കുകയെന്ന ലക്ഷ്യവുമായാണ് സ്‌നാപ്ചാറ്റ് ആരംഭിച്ചത്. ഒരിക്കല്‍ കണ്ടു കഴിഞ്ഞാല്‍ ദൃശ്യങ്ങളും വീഡിയോകളും അപ്രത്യക്ഷമാകുന്നു എന്നതാണ് ഇതിന്റെ സവിശേഷത.

Top