സ്വാശ്രയപ്രശ്‌നം;എസ്എഫ്‌ഐ മാര്‍ച്ചിനു നേരെ പൊലീസ് അതിക്രമം

തിരുവനന്തപുരം: സ്വാശ്രയ പ്രവേശനത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് അതിക്രമം. മാര്‍ച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ തടഞ്ഞ പൊലീസ് ജലപീരങ്കിയും ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

മാര്‍ച്ച് സെക്രട്ടേറിയറ്റിലെത്തുന്നതിനു മുമ്പേ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

Top