സെല്‍ക്കോണ്‍ ക്യാംപസ് വിസ് ക്യു 42

സെല്‍ക്കോണിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു. ക്യാംപസ് വിസ് ക്യു 42 ആണ് കമ്പനി വിപണിയിലെത്തിക്കുവാന്‍ പോകുന്നത്. കമ്പനിയുടെ സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഈ ഫോണ്‍ എപ്പോഴാണ് വിപണിയിലെത്തുകയെന്നതും ഇതിന്റെ വിലയെത്രയാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് ഡ്യൂവല്‍ സിം ഫെസിലിറ്റിയുണ്ട്. 4 ഇഞ്ച് (480 x 800 പിക്‌സല്‍സ്) ഡബ്ല്യൂവിജിഎ ഡിസ്‌പ്ലേ, 1.3ജിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ കോര്‍ട്ടക്‌സ് എ7 പ്രൊസസ്സര്‍, 512 എംബി റാം എന്നിവ ഇതിനുണ്ട്. 4 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജുള്ള ഇതിന്റെ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡിലൂടെ 32 ജിബി വരെ ഉയര്‍ത്താവുന്നതാണ്. എല്‍ഇഡി ഫ്‌ളാഷ് സഹിതമുള്ള അഞ്ച് മെഗാപിക്‌സല്‍ റിയര്‍ ക്യാമറ , 1.3 എംപി ഫ്രണ്ട് ക്യാമറ, 3ജി, ജിപആര്‍എസ്/ ഇഡിജിഇ, വൈഫൈ 802.11 b/g/n, മൈക്രോയുഎസ്ബി, ബ്ലൂടൂത്ത് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളുമുണ്ട്. 1400 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്.

Top