സാധാരണ ജീവിതം നയിക്കാനും പൊതുജനസേവനം നടത്താനും ഇഷ്ടപ്പെടുന്നു: ഹാരി രാജകുമാരന്‍

ലണ്ടന്‍: താനുള്‍പ്പെട്ട രാജകുടുംബാംഗങ്ങള്‍ ആരും തന്നെ ബ്രിട്ടന്റെ രാജാവാകാന്‍ ആഗ്രഹിക്കുന്നില്ല. സാധാരണ ജീവിതം നയിക്കാനും പൊതുജനസേവനം നടത്താനുമാണ് തനിക്കിഷ്ടമെന്നും ഹാരി രാജകുമാരന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

ഇത് ഞങ്ങളുടെ സ്വന്തം താത്പര്യത്തിനല്ലെന്നും ജനങ്ങളുടെ നന്മക്കാണെന്നും ഹാരി പറഞ്ഞു.ബ്രിട്ടീഷ് രാജഭരണം ആധുനികവത്കരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

രാജുകുടുംബത്തില്‍ രാജാവോ രാജ്ഞിയോ ആകാന്‍ ആര്‍ക്കും താത്പര്യം ഉണ്ടെന്ന് തോന്നുന്നില്ല. എങ്കിലും ഞങ്ങള്‍ ശരിയായ സമയത്ത് ഞങ്ങളുടെ കടമ നിര്‍വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ ഇരുപതാം വയസ്സ് വരെ ഞാന്‍ ജോലിയൊന്നും ചെയ്തിരുന്നില്ല. ഇതിനു ശേഷം അഫ്ഗാനിസ്ഥാനില്‍ സേവനമനുഷ്ടിച്ചു. ഇതിനിടയില്‍ ചില ഇരുണ്ട വര്‍ഷങ്ങളും കടന്നപോയിട്ടുണ്ടെന്നും ഹാരി കൂട്ടിച്ചേര്‍ത്തു.

തന്റെ അമ്മയുടെ വിയോഗത്തെ കുറിച്ചും ഹാരി അഭിമുഖത്തില്‍ അനുസ്മരിച്ചു. 1997 ലെ ഒരു കാറപകടത്തിലാണ് ഹാരിയുടെ അമ്മ ഡയാന രാജകുമാരി മരിച്ചത്.

Top