സാംസങ്ങ് ഇന്ത്യയില്‍ നാലു സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കാനൊരുങ്ങുന്നു

സാംസംങ് നാല് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഗാലക്‌സി എ3, ഗാലക്‌സി എ5, ഗാലക്‌സി ഇ5, ഗാലക്‌സി ഇ7 എന്നീ സ്മാര്‍ട്ട് ഫോണുകളാണ്  ലോഞ്ച് ചെയ്യുന്നത്.

ഗാലക്‌സി എ3യും ഗാലക്‌സി എ5 ഉം ഏറ്റവും കനം കുറഞ്ഞ ഫോണുകളാണ്. ഗാലക്‌സി ഇ5 ഉം ഇ7 ഉം ആദ്യമായി ലോഞ്ച് ചെയ്യുന്നത് ഇന്ത്യയിലാണെന്ന പ്രത്യകതയും ഉണ്ട്. ഇരട്ട സിം ഉപയോഗിക്കാന്‍ കഴിയുന്നതാണ് എല്ലാ ഫോണുകളും.

ഗാലക്‌സി എ3യ്ക്ക് 20,000 രൂപയും എ5 ന് 25,500 ഉം ഗാലക്‌സി ഇ5 ന് 19,300 ഉം ഇ7 ന് 23,000 രൂപയുമാണ് വില.

ഇന്ത്യയെ പ്രധാന വിപണിയായി കാണുന്നതുകൊണ്ടാണ് ഇ5ഉം ഇ7ഉം ആദ്യമായി ഇവിടെ ലോഞ്ച് ചെയ്യുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.

Top