ശ്രദ്ധിക്കപ്പെട്ട് ജൂനിയര്‍ എന്‍.ടി.ആറിന്റെ പുതിയ ചിത്രം ജയ് ലവ കുശയുടെ ട്രെയിലര്‍

ജൂനിയര്‍ എന്‍.ടി.ആര്‍ നായകനായി എത്തുന്ന പുതിയ ചിത്രം ജയ് ലവ കുശയുടെ ട്രെയിലര്‍ ഇതിനോടകം തന്നെ മികച്ച പ്രതികരണം നേടി.

കെ.എസ് രവീന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാഷി ഖന്നയും നിവേദ തോമസുമാണ് നായികമാരായി എത്തുന്നത്.

റോണിത് റോയ്, പൊസാനി കൃഷ്ണ മുരളി, ബ്രഹ്മാജി, പ്രദീപ് റവാത്, ജയപ്രകാശ് റെഢി, പ്രഭാസ് ശ്രീനു, പ്രവീണ്‍, ഹംസ നന്ദിനി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ദേവി ശ്രീപ്രസാദിന്റേതാണ് സംഗീതം. എന്‍.ടി.ആര്‍ ആര്‍ട്‌സിന്റെ ബാനറില്‍ നഡമുറി കല്യാണ്‍ രാമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top