വെബ് സീരിയസുകള്‍ നിര്‍മിക്കാനൊരുങ്ങി പ്രിയങ്ക ചോപ്രയുടെ പര്‍പ്പിള്‍ പെബിള്‍ പിക്‌ചേഴ്‌സ്

പ്രിയങ്ക ചോപ്രയുടെ പ്രൊഡക്ഷന്‍ ഹൗസ് പര്‍പ്പിള്‍ പെബിള്‍ പിക്‌ചേഴ്‌സ് വെബ് സീരിയസുകള്‍ നിര്‍മിക്കാനൊരുങ്ങുന്നു.

പുതുതായി നടപ്പാക്കിയ ചരക്കു സേവന നികുതി സിനിമ നിര്‍മാണ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിനാലാണ് പുതിയ തീരുമാനമെന്ന് പ്രിയങ്കയുടെ അമ്മ മധു ചോപ്ര അറിയിച്ചു.

ടിക്കറ്റിന്റെ വില ഉയരുമ്പോള്‍ സിനിമ ആസ്വാദകരുടെ എണ്ണം കുറയുകയും ഒരു പ്രൊഡക്ഷന്‍ ഹൗസ് എന്ന നിലയില്‍ അത് ഞങ്ങളെ ബാധിക്കുമെന്നും അവര്‍ പറഞ്ഞു.

ദേശീയ അവാര്‍ഡ് നേടിയ വെന്റിലേറ്റര്‍ , ഭോജ്പൂരി ഫിലിം ബാം ബോം ബോല്‍ രഹ ഹായ് കാശി, പഞ്ചാബി ചിത്രം സര്‍വ്വന്‍ തുടങ്ങിയ
ചിത്രങ്ങളാണ് പര്‍പ്പിള്‍ പെബിള്‍ പിക്‌ചേഴ്‌സ് നിര്‍മ്മിച്ചിരിക്കുന്നത്.

ഷൂട്ടിങ് പൂര്‍ത്തിയായ രണ്ടാമത്തെ ഭോജ്പുരി ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യും.

Top