വിന്‍ഡോസ് പ്ലാറ്റ്‌ഫോമിലേക്ക് എല്‍ജിയും എത്തുന്നു?

മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് പ്ലാറ്റ്‌ഫോമിലേക്ക് എല്‍ജിയും വരുന്നതായി റിപ്പോര്‍ട്ട്. എല്‍ജിയുടെ ഓപ്പണ്‍ സോഴ്‌സ് കോഡ് പേജില്‍ എല്‍ജിയുടെ വിന്‍ഡോസ് ഫോണ്‍ ശ്രദ്ധയില്‍പ്പെട്ടതായി വിദേശ ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെരിസോണ്‍ വയര്‍ലെസിലായിരിക്കും എല്‍ജി വിഡബ്ലിയു820 എന്ന് പേരിട്ട വിന്‍ഡോസ് ഫോണ്‍ എത്തുകയെന്നാണ് സൂചന. 4.7 ഇഞ്ച് എണഢഏഅ ഡിസ്‌പ്ലേയാകും ഫോണിനെന്ന് ഒരു ജര്‍മ്മന്‍സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഇതിനെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും എല്‍ജി നല്‍കിയിട്ടില്ല. 2009ല്‍ ബാര്‍സിലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ പുറത്തിറക്കുമെന്ന പ്രഖ്യാപനം എല്‍ജി നടത്തിയിരുന്നു.

Top