വനിതാ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ-ഓസ്‌ട്രേലിയ സെമി മഴമൂലം വൈകുന്നു

ഡാര്‍ബി: വനിതാ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം സെമി മഴമൂലം വൈകുന്നു. ടോസ് ഇതുവരെ എടുത്തിട്ടില്ല.

ഇന്ന് ജയിക്കുന്നവര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടും. മത്സരം ഇന്ന് നടന്നില്ലെങ്കില്‍ നാളത്തേക്ക് മാറ്റും.

രണ്ട് ദിവസവും മത്സരം തടസ്സപ്പെട്ടാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ജയം നേടിയ ഓസ്‌ട്രേലിയ ഫൈനലില്‍ കടക്കും. രണ്ടാം ഫൈനല്‍ പ്രവേശമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

Top