റെഡ്മി 5, റെഡ്മി 5 പ്ലസ് സ്മാര്‍ട്‌ഫോണുകള്‍ വാലന്റൈന്‍സ് ദിനത്തില്‍ ഇന്ത്യന്‍ വിപണിയിലേയ്ക്ക്

redmi-5-plus

വോമിയുടെ റെഡ്മി 5, റെഡ്മി 5 പ്ലസ് സ്മാര്‍ട്‌ഫോണുകള്‍ വാലന്റൈന്‍സ് ദിനത്തില്‍ ഇന്ത്യയില്‍ അവതരിക്കാനൊരുങ്ങി കമ്പനി. ഡിസംബറില്‍ ചൈനയിലാണ് റെഡ്മി 5 സ്മാര്‍ട്‌ഫോണ്‍ റെഡ്മി 5 പ്ലസിനൊപ്പം കമ്പനി ആദ്യമായി അവതരിപ്പിച്ചത്. 1440 X 720 പിക്‌സലിന്റെ 5.7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് റെഡ്മി 5നുള്ളത്. കൂടാതെ 18:9 അനുപാതത്തില്‍ ബെസല്‍ ലെസ് ഡിസ്‌പ്ലേയും ഫോണിന്റെ പ്രത്യേകതയാണ്. 1.8 GHz സ്‌നാപ് ഡ്രാഗണ്‍ 450 പ്രൊസസറും 506 ജിപിയുവും റെഡ്മി 5ല്‍ ഉപയോഗിച്ചിരിക്കുന്നു.

രണ്ട് ജിബി റാം 16 ജിബി സ്റ്റോറേജ്, 3 ജിബി റാം, മൂന്ന് ജിബി റാം 32 ജിബി സ്റ്റോറേജ്, നാല് ജിബി റാം32 ജിബി സ്റ്റോറേജ് എന്നിങ്ങനെ റെഡ്മി 5 ന്റെ മൂന്ന് പതിപ്പുകളാണ് പുറത്തിറങ്ങുക. 3300 mAh ബാറ്ററി, ആന്‍ഡ്രോയിഡ് ന്യൂഗട്ട് അടിസ്ഥാനമാക്കിയുള്ള എംഐയുഐ 9, 12 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, അഞ്ച് മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് തുടങ്ങിയവയും ഫോണിലുണ്ടാവും.

എന്നാല്‍ 2160x 1080 പിക്‌സല്‍ റസലൂഷനില്‍ 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീന്‍ ആണ് റെഡ്മി 5 പ്ലസിനുള്ളത്. 2.0 GHz ക്യുവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 4000 mAh ബാറ്ററിയാണുണ്ടാവുക. ഈ മോഡലിന്റെ മൂന്ന് ജിബി റാം 32 ജിബി സ്റ്റോറേജ്, നാല് ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പുകളാണ് ചൈനയില്‍ അവതരിപ്പിച്ചിട്ടുള്ളത്.

Top