രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് പാര്‍ലമെന്റ് ഇന്ന് യാത്രയയപ്പ് നല്‍കും

ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഞായറാഴ്ച പാര്‍ലമെന്റ് യാത്രയയപ്പ് നല്‍കും. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. മന്ത്രിമാരും ഇരു സഭകളിലെയും എംപിമാരും ചടങ്ങില്‍ പങ്കെടുക്കും.

പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും സ്പീക്കറും മന്ത്രിമാരും കക്ഷിനേതാക്കളും ഉള്‍പ്പടെ ലോക്‌സഭയിലെയും രാജ്യസഭയിലെയും എംപിമാര്‍ ഒപ്പിട്ട പ്രത്യേക ഉപഹാരവും രാഷ്ട്രപതിക്കു നല്‍കും.

24ന് വൈകുന്നേരം രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് രാഷ്ട്രപതി ഭവനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര മന്ത്രിമാര്‍ക്കും രാഷ്ട്രപതി അത്താഴ വിരുന്നു നല്‍കും.

Top