രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 8 ശതമാനമായി ഉയരുമെന്ന് ലോകബാങ്ക്

ന്യൂഡല്‍ഹി : ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2017 ഓടെ 8 ശതമാനമായി ഉയരുമെന്ന് ലോകബാങ്ക്. അസംസ്‌ക്യത എണ്ണയുടെ വില കുറയുന്നതിനൊടൊപ്പം സമ്പദ്‌വ്യവസ്ഥ വികസിക്കുന്നതും ഇന്ത്യക്ക് നേട്ടമാകും. നടപ്പുസാമ്പത്തികവര്‍ഷം രാജ്യം 7.5 ശതമാനം വളര്‍ച്ച നേടും. 20162018 കാലയളവില്‍ നിക്ഷേപ വളര്‍ച്ച 12 ശതമാനമായി ഉയരുമെന്നും ലോകബാങ്ക് പറയുന്നു.

രാജ്യം മാറ്റത്തിന്റെ പാതയിലാണ്. ഉപഭോഗ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയില്‍ നിന്നും നിക്ഷേപ സൗഹൃദ രാജ്യമായി ഇന്ത്യ മാറി. അതേസമയം ചൈനയില്‍ തിരിച്ചാണ് സംഭവിക്കുന്നതെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു. പ്രവാസി നിക്ഷേപത്തിലും ഇന്ത്യ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് മറ്റൊരു സവിശേഷത. കഴിഞ്ഞ വര്‍ഷം 7000 കോടി ഡോളറാണ് പ്രവാസി ഇന്ത്യക്കാര്‍ സ്വദേശത്തേയ്ക്ക് അയച്ചത്.

Top