രാജ്യം മികച്ച വളര്‍ച്ച കൈവരിക്കുമെന്ന് ലോക ബാങ്കിന്റെ റിപ്പോര്‍ട്ട്‌

വാഷിങ്ടണ്‍: ആഗോള മാന്ദ്യത്തിന്റെ സൂചനകള്‍ക്കിടയിലും രാജ്യം മികച്ച വളര്‍ച്ച നേടുമെന്ന് ലോക ബാങ്ക്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്ക് 7.5 ശതമാനമാണെന്നും 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇത് എട്ട് ശതമാനമാകുമെന്നും ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദ്രുതഗതിയില്‍ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളും കയറ്റുമതി-ഇറക്കമതി നിലവാരത്തിലെ അനുപാത വ്യതിയാനവുമാണ് രാജ്യത്തിന്റെ വളര്‍ച്ചാനിരക്കിനെ സ്വാധീനിക്കുക.

ചൈനയുടെ വളര്‍ച്ചകുറഞ്ഞപ്പോള്‍ ഇന്ത്യ കുതിപ്പ് തുടരുകയാണ്. ഇത് വ്യവസായ വളര്‍ച്ചയില്‍ കുതിപ്പ് നടത്തുന്ന രാജ്യങ്ങളുടെ മുന്‍പന്തിയിലെത്താന്‍ ഇന്ത്യയെ സഹായിച്ചതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

നിക്ഷേപത്തിലും വ്യവസായ ഉത്പാദനത്തിലും രാജ്യം മികച്ച നേട്ടം കൈവരിച്ചതായി ‘സൗത്ത് ഏഷ്യ ഇക്കണോമിക് ഫോക്കസ് ഫാള്‍ 2015’ വിലയിരുത്തിയകാര്യവും വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നുണ്ട്.

Top