ആവശ്യങ്ങള്‍ വിപുലം; പ്രധാനമന്ത്രിമാരുടെ വിദേശയാത്രാ വിവരങ്ങള്‍ നല്‍കിയില്ല

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റേയും വിദേശയാത്രാ വിവരങ്ങള്‍ നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അണ്ടര്‍ സെക്രട്ടറി പ്രവീണ്‍ കുമാര്‍ വിസമ്മതിച്ചു.

ഇരുവരുടേയും വിദേശയാത്രയുടെ ചെലവ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് നൂടാന്‍ താക്കൂര്‍ എന്ന യുവതി വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതില്‍ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ വളരെ വിപുലമാണെന്ന കാരണം കാണിച്ചാണ് വിവരങ്ങള്‍ നല്‍കാന്‍ വിമുഖത പ്രകടിപ്പിച്ചത്.

നിയമത്തിന്റെ ഏതറ്റം വരെ പോയാലും വിവരങ്ങള്‍ ശേഖരിക്കുമെന്ന് താക്കൂര്‍ അറിയിച്ചു.

Top