മെന്റലിസ്റ്റായി നാഗാര്‍ജുന; ‘രാജു ഗരി ഗദി2ന്റെ’ ട്രെയിലര്‍ പുറത്ത് എത്തി

nagarjuna

യസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം പ്രേതം തെലുങ്കില്‍ റിലീസിനൊരുങ്ങുകയാണ്.

‘രാജു ഗരി ഗദി2’ എന്ന പേരില്‍ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത് ഒാംകറാണ്.

മലയളത്തില്‍ ജയസൂര്യ അവതരിപ്പിച്ച മെന്റലിസ്റ്റിന്റെ കഥാപാത്രമായി തെലുങ്കില്‍ എത്തുന്നത് സൂപ്പര്‍താരം നാഗാര്‍ജുനയാണ്.

ചിത്രത്തിൽ സാമന്തയാണ് നായിക.

സീരത് കപൂർ, അശ്വിൻ, വെന്നെല കിഷോർ എന്നിവരാണ് മറ്റുതാരങ്ങൾ.

2015 ൽ ഇതേപേരിൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിന്റെ തുടർഭാഗമാണ് ഈ സിനിമയെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.

എന്നാല്‍ ചിത്രം പ്രേതത്തിന്റെ റീമേക്കാണെന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്.

Top